ജോലിയിൽ  തുടരണമെങ്കില്‍ ശാരീരികമായി വഴങ്ങണമെന്ന് സ്‌കൂള്‍ കമ്മിറ്റി മാനേജര്‍; പരാതിപ്പെട്ടപ്പോള്‍ അദ്ധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി  ഗ്രീന്‍വുഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്മെന്റ്

ജോലിയിൽ തുടരണമെങ്കില്‍ ശാരീരികമായി വഴങ്ങണമെന്ന് സ്‌കൂള്‍ കമ്മിറ്റി മാനേജര്‍; പരാതിപ്പെട്ടപ്പോള്‍ അദ്ധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി ഗ്രീന്‍വുഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്മെന്റ്

May 17, 2019 0 By Editor

ഒടുങ്ങാക്കാട് മഖാം ട്രസ്റ്റിന് കീഴിലുള്ള പുതുപ്പാടി ഒടുങ്ങാക്കാട് ഗ്രീന്‍വുഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അദ്ധ്യാപികയെ ദ്രോഹിച്ചു മാനേജ്‌മന്റ്. സ്‌കൂള്‍ കമ്മിറ്റി കണ്‍വീനറായ റിഷാല്‍ എന്നയാള്‍ ഇവരോട് ജോലിയിൽ തുടരണമെങ്കിൽ ശാരീരികമായി വഴങ്ങണമെന്ന് നേരിട്ട് പറയുകയും ഇതിനെകുറിച്ച് സ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍, മഹല്ല് കമ്മിറ്റി സെക്രട്ടറി എന്നിവര്‍ക്ക് പരാതി നൽകിയെങ്കിലും അനുകൂല പ്രതികരണം ഇല്ലാതിരിക്കുകയും തന്നെ സ്കൂളിൽ നിന്ന് പുറത്താക്കുകയുമായിരുന്നു എന്ന് ഗ്രീന്‍വുഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അദ്ധ്യാപിക മിമി അന്‍സര്‍ ആരോപിച്ചു.തുടർന്ന് താമരശേരി പോലീസിൽ പരാതി നല്‍കിയിട്ടും പൊലീസും നടപടി സ്വീകരിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.


നേരത്തെയും മറ്റു ചില അദ്ധ്യാപികമാര്‍ക്കും ഇയാളില്‍ നിന്ന് മോശമായ രീതിയുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ- മത -സാമുദായിക പിന്‍ബലത്താല്‍ പൊലീസും മറ്റു സംവിധാനങ്ങളും ഇയാളെ സംരക്ഷിക്കുകയാണ്. തനിക്കെതിരെ നിരന്തരമായി വ്യക്തിഹത്യയാണ് ഇപ്പോള്‍ പ്രതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രി, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവടങ്ങളിലും പരാതി നല്‍കിയിട്ടുണ്ട്. രണ്ടു വര്‍ഷമായി ജോലി ചെയ്തുവരുന്ന തന്നോട് ജോലി നിര്‍ത്തണമെന്നും പിന്നീട് വിളിക്കാമെന്നും പറയുകയായിരുന്നു മാനേജ്മെന്റ്. എന്നാല്‍ ഇതുവരെ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. മോശം അനുഭവം ഉണ്ടായതുകൊണ്ട് തന്നെ ആ സ്ഥാപനത്തില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്നും ഇവര്‍ വ്യക്തമാക്കി.