ല‌ണ്ട‌ന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തുറന്നത് ഇത്ര‌ വ‌ലിയ‌ സംഭ‌വ‌മോ?! അത് അതിനുമാത്രമുള്ള ഒന്നുമില്ല

ല‌ണ്ട‌ന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തുറന്നത് ഇത്ര‌ വ‌ലിയ‌ സംഭ‌വ‌മോ?! അത് അതിനുമാത്രമുള്ള ഒന്നുമില്ല

May 18, 2019 0 By Editor

ല‌ണ്ട‌ന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കേര‌ള‌ മുഖ്യ‌മ‌ന്ത്രി പിണ‌റായി വിജ‌യ‌ന്‍ വിപ‌ണി തുറ‌ന്ന‌ത് വ‌ന്‍ വാര്‍ത്ത‌യാണ്. കിഫ്ബിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണ് പിണറായി വിജയന്‍ വ്യാപാരം തുറന്നത്. എന്നാല്‍ ആ വാര്‍ത്തക‌ളുടെ വാര്‍ത്താ പ്രാധാന്യം പ‌രിശോധിക്കുക‌യാണ് ന‌സീല്‍ വോയിസി എന്ന‌ മാധ്യ‌മ‌ പ്ര‌വ‌ര്‍ത്ത‌ക‌ന്‍.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ‌രൂപം

“ഇന്ന് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് വ്യാപാരത്തിനായി തുറന്ന്കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻ” എന്ന വാർത്ത ഭയങ്കര ചരിത്രസംഭവമായി കൊണ്ടാടുന്നത് കണ്ടു. മറ്റാർക്കും കിട്ടാത്ത അപൂർവ നേട്ടമാണെന്ന മട്ടിലുള്ള ആവേശം കൊള്ളലുകൾ! അത് അതിനുമാത്രമുള്ള ഒന്നുമല്ല.

ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ പുതുതായി വ്യാപാരം തുടങ്ങുന്ന കമ്പനികളെയെല്ലാം സ്റ്റോക് മാർക്കറ്റ് തുറക്കാൻ ക്ഷണിക്കുന്നത് പതിവാണ്. ‘മാർക്കറ്റ് ഓപ്പൺ സെറിമണി’ എന്ന ചടങ്ങ് ഡിസൈൻ ചെയ്തിരിക്കുന്നത് തന്നെ ലിസ്റ്റ് ചെയ്യുന്ന പുതിയ അഡ്മിഷനുകൾക്കു വേണ്ടിയാണു. കിഫ്‌ബി അങ്ങനെയൊരു പുതിയ അഡ്മിഷനാണ്, അപ്പൊ അതിന്റെ മേലാളായി അവിടെയുള്ള മുഖ്യമന്ത്രിയെ ക്ഷണിച്ചു – അതാണ് കഥ.

ദിവസവും നടക്കുന്ന സംഭവമാണിത്. രാവിലെ 7.40ന് തുടങ്ങി 9.30ന് അവസാനിക്കുന്ന ഈ ചടങ്ങിന്റെ ഷെഡ്യൂളൊക്കെ പുതിയ കമ്പനികളെ ആകർഷിക്കാൻ പാകത്തിൽ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. ബാൽക്കണിയിലെ ഫോട്ടോ ഷൂട്ടൊക്കെ ഇതിലെ പ്രധാന ഐറ്റമാണ്.ഇന്നലെ കെനിയയിലെ ഒരു നിക്ഷേപ കമ്പനിയായിരുന്നു. അതിനു മുൻപത്തെ ദിവസം ‘ഫിനബ്ലർ’ എന്ന സ്വകാര്യ ഫോറിൻ എക്സ്ചേഞ്ച് കമ്പനിയായിരുന്നു മാർക്കറ്റ് ഓപ്പൺ ചെയ്തത്. കഴിഞ്ഞ ആഴ്ചകളിലൊന്നിൽ ലോഞ്ചേഴ്‌സ് എന്ന റെസ്റ്ററന്റ് ചെയിൻ ആയിരുന്നു ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടത്.

ചെറുതാക്കി കാണിക്കുകയല്ല; എങ്കിലും “ഇന്ത്യയുടെ തെക്കേ അറ്റത്തെ ഈ കൊച്ചു സംസ്ഥാനം ലോകത്തെ വലിയ സംഭവം ആവുന്നേ” എന്നൊക്കെ തള്ളുന്നത് ഇച്ചരെ ഓവറാണ്. ഈ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് ലിസ്റ്റ് ചെയുക എന്നത് മെറിറ്റ് ബേസിലുള്ള ഭരണനേട്ടമൊന്നുമല്ല, അതൊരു ഫിനാൻഷ്യൽ ഡീലാണ്.

ലാസ്റ്റ് നോട്ട്: ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് മാർക്കറ്റ് ഓപ്പൺ ചെയ്യലിന്റെ ഒരു ഇരിപ്പുവശവും ആരൊക്കെ ഈ ചടങ്ങ് ചെയാറുണ്ടെന്നതിന്റെ ചിത്രവും കൂടെ ചേർക്കുന്നു. നിക്ഷേപിക്കാൻ മാത്രമുള്ളവർക്ക് ബാൽക്കണിയിൽ നിന്ന് ഫോട്ടോ ഒക്കെ എടുത്ത് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് മാർക്കറ്റ് ഓപ്പൺ ചെയ്യാൻ ശ്രമിക്കാവുന്നതാണ്.