എല്‍.ഡി.എഫ് വോട്ടില്‍ ചോര്‍ച്ചയെന്ന് അന്‍വര്‍

എല്‍.ഡി.എഫ് വോട്ടില്‍ ചോര്‍ച്ചയെന്ന് അന്‍വര്‍

May 26, 2019 0 By Editor

എല്‍.ഡി.എഫിന് കിട്ടികൊണ്ടിരുന്ന വോട്ടുകള്‍ മറുഭാഗത്തേക്ക് പോയെന്ന് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ . ഏത് ഭാഗത്ത് നിന്നാണ് ചോര്‍ച്ചയുണ്ടായതെന്ന് സി.പി.എം പരിശോധിക്കണം. പാര്‍ട്ടി വോട്ടിലടക്കമുണ്ടായ ചോര്‍ച്ചയാണ് പൊന്നാനിയില്‍ പി.വി അന്‍വറിന്‍റെ കനത്ത പരാജയത്തിന് കാരണമെന്ന് സി.പി.എമ്മും വിലയിരുത്തിയിട്ടുണ്ട്.യു.ഡി.എഫ് കാറ്റ് ആഞ്ഞ് വീശിയപ്പോഴെല്ലാം ആടിയുലയാതെ ചുവപ്പിനൊപ്പം ഉറച്ച് നിന്ന ചരിത്രമാണ് പൊന്നാനി നിയോജക മണ്ഡലത്തിനും തവനൂരിനുമുള്ളത്. ഇത്തവണ അതിനും മാറ്റം വന്നു. പൊന്നാനിയില്‍ 9739 വോട്ട് ലീഡ് കിട്ടിയത് ഇ.ടി മുഹമ്മദ് ബഷീറിനെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. മണ്ഡലരൂപീകരണത്തിന് ശേഷം ആദ്യമായാണ് തവനൂരില്‍ യു.ഡി.എഫ് മുന്നിട്ട് നിന്നത്.

2014ല്‍ 8,71592 വോട്ട് പോള്‍ ചെയ്തപ്പോള്‍ 3,53093 വോട്ട് നേടിയ എല്‍.ഡി.എഫിന് 10,16815 വോട്ട് പോള്‍ ചെയ്ത ഇത്തവണ കിട്ടിയത് 3,28208 വോട്ട് മാത്രമാണ്. പി.വി അന്‍വറിന് ലീഡ് പ്രതീക്ഷിച്ച താനൂരിലും, തൃത്താലയിലും പിന്നില്‍ പോയി. പാര്‍ട്ടി വോട്ടിലടക്കമുള്ള ചോര്‍ച്ചയാണ് ഇതിനൊക്കെ കാരണമെന്ന വിലയിരുത്തലില്‍ തന്നെയാണ് സി.പി.എം നേതൃത്വവുമുള്ളത്.