കെ.എം മാണിയെ അനുസ്മരിച്ച് കേരള നിയമസഭ

അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയെ കേരള നിയമസഭ അനുസ്മരിച്ചു. പകരംവയ്ക്കാനില്ലാത്ത സാമാജികനായിരുന്നു മാണിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു . മാണിയുടെ ഏറ്റവും വലിയ സംഭാവനയായ…

അന്തരിച്ച മുൻ ധനമന്ത്രി കെ.എം മാണിയെ കേരള നിയമസഭ അനുസ്മരിച്ചു. പകരംവയ്ക്കാനില്ലാത്ത സാമാജികനായിരുന്നു മാണിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു . മാണിയുടെ ഏറ്റവും വലിയ സംഭാവനയായ കാരുണ്യ ബെനവലന്റ് ഫണ്ട് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കെ .എം മാണിയെന്ന സാമാജികനോടുള്ള ആദരം വ്യക്തമാക്കുന്നതായിരുന്നു നിയമസഭയിലെ കെ .എം മാണി അനുസ്മരണം. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

മാണിയുടെ നഷ്ടം നികത്താനാകാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയത്തെ തന്റെ വഴിയിലൂടെ തിരിച്ചുവിട്ട നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. മാണിയുമായി ഇണങ്ങിയും പിണങ്ങിയുമുള്ള രാഷ്ട്രീയജീവിതം ഓര്‍മ്മിച്ചായിരിന്നു പി.ജെ ജോസഫ് സംസാരിച്ചത്. തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ജോസ് കെ. മാണി അടക്കമുള്ള കെ.എം മാണിയുടെ കുടുംബാഗങ്ങളും സന്ദര്‍ശക ഗ്യാലറിയിലുണ്ടായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story