ലോകകപ്പില്‍ പാകിസ്ഥാൻ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ഇന്‍സമാം ഉല്‍ ഹഖ്
കറാച്ചി: ജൂണ്‍ 16 എന്ന ദിവസം ഒന്നോര്‍ത്തു വെച്ചോളൂ. ലോകകപ്പില്‍ ആദ്യമായി പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത് കാണാം – പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ഇന്‍സമാം…
കറാച്ചി: ജൂണ്‍ 16 എന്ന ദിവസം ഒന്നോര്‍ത്തു വെച്ചോളൂ. ലോകകപ്പില്‍ ആദ്യമായി പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത് കാണാം – പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ഇന്‍സമാം…
കറാച്ചി: ജൂണ്‍ 16 എന്ന ദിവസം ഒന്നോര്‍ത്തു വെച്ചോളൂ. ലോകകപ്പില്‍ ആദ്യമായി പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത് കാണാം – പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ഇന്‍സമാം ഉല്‍ ഹഖ് ആത്മവിശ്വാസത്തോടെ പറയുന്നു. അടുത്ത മാസം മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരം ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടമായിരിക്കും. ലോകകപ്പ് സ്‌ക്വാഡില്‍ അവസാന നിമിഷം മാറ്റങ്ങള്‍ വരുത്തിയതിന്റെ പേരില്‍ ചീഫ് സെലക്ടര്‍ ഇന്‍സമാംഉല്‍ഹഖ് വിമര്‍ശം നേരിട്ടിരുന്നു. ആളുകളുടെ വിചാരം ടീം സെലക്ഷന്‍ എന്നത് എളുപ്പമുള്ള പരിപാടിയാണെന്നാണ്. ഇത് വളരെ സമ്മര്‍ദം നിറഞ്ഞതാണ്. ഉദാഹരണത്തിന് പേസ് ബൗളര്‍മാരുടെ തിരഞ്ഞെടുപ്പ് നോക്കൂ. മുഹമ്മദ് ആമിര്‍, ജുനൈദ് ഖാന്‍, ഉസ്മാന്‍ ഖാന്‍ എന്നീ മികച്ച പേസര്‍മാര്‍ പാക്കിസ്ഥാനിലുണ്ട്. പക്ഷേ, മുഹമ്മദ് ഹസ്‌നിയാന്‍, വഹാബ് റിയാസ് എന്നിവരെ ടീമിലെടുക്കാതിരിക്കാനാകില്ല. ഓരോ കളിക്കാരും വ്യത്യസ്ത തലത്തിലാണ്- ഇന്‍സമാം പറഞ്ഞു.സന്നാഹ മത്സരങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനും തിരിച്ചടി നേരിട്ടിരിക്കുന്നു.