96ൽ തന്റെ ഗാനം ഉപയോഗിച്ചതിനെതിരെ ഇളയരാജ

96ൽ തന്റെ ഗാനം ഉപയോഗിച്ചതിനെതിരെ ഇളയരാജ

May 28, 2019 0 By Editor

96 ചിത്രത്തിൽ തന്റെ ഗാനം ഉപയോഗിച്ചതിനെ രൂക്ഷമായി വിമർശിച്ച് സംഗീത സംവിധായകൻ ഇളയരാജ. പുതിയ തലമുറ സംഗീത സംവിധായകരുടെ കഴിവില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നത് എന്ന് ഇളയരാജ വിമർശിച്ചു.

1991ൽ പുറത്തിറങ്ങിയ ദളപതി എന്ന ചിത്രത്തിലെ ഗാനം വിജയ് സേതുപതി ചിത്രം 96ൽ ഉപയോഗിച്ചതാണ് വിവാദത്തിലായിരിക്കുന്നത്. തൃഷ പാടുന്നതായി ചിത്രീകരിച്ച് 96ൽ ഉൾപ്പെടുത്തിയ ഗാനം വൻ വിജയമാവുകയും ചെയ്തു.

ഒരു അഭിമുഖത്തിലാണ് തന്റെ ഗാനം 96ൽ ഉപയോഗിച്ചതിനെ ഇളയരാജ വിമർശിച്ചത്. മറ്റൊരാൾ സംഗീതം ഒരുക്കിയ ഗാനം അയാളുടേതല്ലാത്ത ചിത്രത്തിൽ ഉപയോഗിക്കുന്നത് മോശം പ്രവൃത്തിയാണ്. പഴയകാലത്തേതു പോലുള്ള ഗാനങ്ങൾ ചിട്ടപ്പെടുത്താൻ പുതുതലമുറ സംഗീത സംവിധായകർക്ക് കഴിവില്ല. പഴയ കാലത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് കഥ എന്നത് ഇതിന് ന്യായീകരണമല്ലെന്നും ഇളയരാജ പറഞ്ഞു. തന്റെ ഗാനങ്ങൾ ജനങ്ങളിൽ നിന്ന് മാറ്റിനിർത്താനാകാത്തതാണ്. അതുകൊണ്ടാണ് അവർ തന്റെ ഗാനങ്ങൾ ഉപയോഗിക്കുന്നതെന്നും ഇളയരാജ പറഞ്ഞു

മലയാളിയായ ഗോവിന്ദ് വസന്ത ആയിരുന്നു 96ന്റെ സംഗീത സംവിധായകൻ. 2017ൽ തന്‍റെ ഗാനങ്ങൾ വേദിയിൽ പാടുന്നതിന് റോയൽറ്റി ആവശ്യപ്പെട്ട് എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഇളയരാജ നോട്ടീസ് അയച്ചിരുന്നു.