ബാലഭാസ്‌കറിന്റെ മരണം; പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി. സ്വര്‍ണക്കടത്ത് കേസില്‍ കാക്കനാട് ജയിലിലാണ് പ്രകാശന്‍ തമ്പി. എറണാകുളത്തെ സാമ്പത്തിക…

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി. സ്വര്‍ണക്കടത്ത് കേസില്‍ കാക്കനാട് ജയിലിലാണ് പ്രകാശന്‍ തമ്പി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് അനുമതി നല്‍കിയിരിക്കുന്നത്.
കാക്കനാട് ജയില്‍ കഴിയുന്ന പ്രകാശിനെ രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യും. അന്വേഷണത്തില്‍ നിര്‍ണ്ണായകമായ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ബാലഭാസ്‌ക്കറിന്റെ മരണത്തിന് ശേഷം താന്‍ കൊണ്ടുപയി പരിശോധിച്ചെന്ന് പ്രകാശ് തമ്പി ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. തമ്പി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷംനാദിന്റെ മൊഴി എടുത്തത്.
പൊലീസിന് മാത്രമാണ് ഹാര്‍ഡ് ഡിസ്‌ക് നല്‍കിയതെന്ന് ഷംനാദ് പറഞ്ഞിരുന്നു. ഇക്കാര്യം ക്രൈംബ്രാഞ്ചിനോട് സമ്മതിച്ച കട ഉടമ ഷംനാദ് എന്നാല്‍ പക്ഷെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലപാട് മാറ്റുകയായിരുന്നു.