വോട്ട് ചെയ്യാത്തവര്‍ക്കൊപ്പവും നില്‍ക്കുമെന്ന് നരേന്ദ്രമോദി
വോട്ട് ചെയ്യാത്തവരുടെ കൂടെയും ബി.ജെ.പി നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ക്ഷേമത്തിനാണ് പ്രധാന്യമെന്നും തെരഞ്ഞെടുപ്പ് ജയിക്കുന്നതിലല്ലെന്നും ഗുരുവായൂരില്‍ ബി.ജെ.പി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മോദി പറഞ്ഞു. നിപയെ നേരിടാന്‍…

വോട്ട് ചെയ്യാത്തവരുടെ കൂടെയും ബി.ജെ.പി നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ക്ഷേമത്തിനാണ് പ്രധാന്യമെന്നും തെരഞ്ഞെടുപ്പ് ജയിക്കുന്നതിലല്ലെന്നും ഗുരുവായൂരില്‍ ബി.ജെ.പി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മോദി പറഞ്ഞു. നിപയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയുണ്ടാകുമെന്നും മോദി വ്യക്തമാക്കി.
ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കാത്ത കേരളത്തിലേക്ക് എത്തിയത് ഇത് എല്ലാവരുടെയും സര്‍ക്കാറാണെന്ന് തെളിയിക്കാണെന്ന് പറഞ്ഞാണ് നരേന്ദ്രമോദിയുടെ പ്രസംഗം ആരംഭിച്ചത്. പൈതൃക ടൂറിസത്തിന് കേരളത്തില്‍ സാധ്യത ഉണ്ടെന്നും, മൃഗസംരക്ഷണ രംഗത്ത് കഴിഞ്ഞ സര്‍ക്കാര്‍ എറെ മുന്നേട്ട് പോയെന്നും നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരമുണ്ടാകുന്ന ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമാകാന്‍ കേരളം തയ്യാറാകുന്നില്ലെന്ന് മോദി വിമര്‍ശിച്ചു.
നിപയെ ഭയപ്പെടേണ്ടെന്നും സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ എല്ലാപിന്തുണയും ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സഹമന്ത്രി വി.മുരളീധരനാണ് പ്രധാനമന്ത്രിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്തത്.