കോയമ്പത്തൂരിലെ എന്‍.ഐ.എ റെയ്ഡ്; ഒരാള്‍ അറസ്റ്റില്‍,6 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു
ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കോയമ്പത്തൂരിൽ റെയ്ഡ് നടത്തിയ എന്‍.ഐ.എ ഒരാളെ അറസ്റ്റ് ചെയ്തു. ഉക്കടം അമ്പു നഗർ സ്വദേശി മുഹമ്മദ് എച്ച് അസറുദ്ധീനാണ് അറസ്റ്റിലായത്. ഇയാളെ…
ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കോയമ്പത്തൂരിൽ റെയ്ഡ് നടത്തിയ എന്‍.ഐ.എ ഒരാളെ അറസ്റ്റ് ചെയ്തു. ഉക്കടം അമ്പു നഗർ സ്വദേശി മുഹമ്മദ് എച്ച് അസറുദ്ധീനാണ് അറസ്റ്റിലായത്. ഇയാളെ…
ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കോയമ്പത്തൂരിൽ റെയ്ഡ് നടത്തിയ എന്‍.ഐ.എ ഒരാളെ അറസ്റ്റ് ചെയ്തു. ഉക്കടം അമ്പു നഗർ സ്വദേശി മുഹമ്മദ് എച്ച് അസറുദ്ധീനാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും .ഇയാളടക്കം 6 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. കുറ്റാരോപിതരായ ആളുകൾ 26 - 32 വയസിനും ഇടയിലുള്ളവരാണ് .
യുവാക്കളെ ഭീകര പ്രവർത്തനങ്ങൾക്ക് വേണ്ടി റിക്രൂട്ട് ചെയ്യുന്നതിനായി നിരോധിത സംഘടനയായ ഐസിസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. സമൂഹ മാധ്യമങ്ങൾ വഴി ഐ.എസ് ആശയം പ്രചരിപ്പിച്ചതിന് മാർച്ച് മുപ്പതിന് കോയമ്പത്തൂർ സ്വദേശികളായ 7 പേർക്കെതിരെ മാർച്ച് മുപ്പതിന് എൻ ഐ എ കൊച്ചി യൂണിറ്റ് കേസെടുത്തിരുന്നു. ഈ കേസിലെ മുഖ്യപ്രതിയെയാണ് ഇന്നലെ വീട് റെയ്ഡ് ചെയ്തു പിടികൂടിയത്