കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച്‌ പിജെ ജോസഫ്

കോട്ടയം: ജോസ്​ കെ മാണി ​വിളിച്ച കേരളാ കോണ്‍ഗ്രസ്​ സംസ്ഥാന സമിതി യോഗം അനധികൃതമാണെന്ന്​ പി.ജെ ജോസഫ്​. സമവായ നീക്കങ്ങള്‍ ഇല്ലാതാക്കിയത്​ ജോസ്​ കെ. മാണിയാണ്​. ബാലിശമായ…

കോട്ടയം: ജോസ്​ കെ മാണി ​വിളിച്ച കേരളാ കോണ്‍ഗ്രസ്​ സംസ്ഥാന സമിതി യോഗം അനധികൃതമാണെന്ന്​ പി.ജെ ജോസഫ്​. സമവായ നീക്കങ്ങള്‍ ഇല്ലാതാക്കിയത്​ ജോസ്​ കെ. മാണിയാണ്​. ബാലിശമായ കാരണങ്ങള്‍ പറഞ്ഞ്​ ജോസ് കെ. മാണി ചര്‍ച്ചകളില്‍ നിന്ന്​ വിട്ടു നിന്നു. സ്വയം പുറത്ത്​ പോകുന്ന ലക്ഷണമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഹൈപവര്‍ കമിറ്റിയില്‍ ഭൂരിപക്ഷം തനിക്കാണെന്നും ജോസഫ്​ അവകാശപ്പെട്ടു. അതേസമയം, ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ യു.ഡി.എഫ്​ നേതാക്കളും ശ്രമം തുടങ്ങി. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി. എന്നാല്‍, നിലപാട്​ മാറ്റാന്‍ ഇവര്‍ തയാറായിട്ടില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story