അജാസ് സൗമ്യയെ വിവാഹത്തിന് നിര്‍ബന്ധിച്ചു! ഭര്‍ത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; സൗമ്യയെ ചുട്ടുകൊന്നതിന് പിന്നില്‍ അജാസിന്റെ മനസ്സിലെ കൊടും ക്രൂരത
അജാസ് സൗമ്യയെ വിവാഹത്തിന് നിര്‍ബന്ധിച്ചതായി റിപോർട്ടുകൾ കൂടാതെ ഭര്‍ത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയെത്ര.കഷ്ടകാലത്ത് പണം നല്‍കി സൗമ്യയെ പണം നൽകി സഹായിച്ച അജാസ് അതിന് പകരം ചോദിച്ചത്…
അജാസ് സൗമ്യയെ വിവാഹത്തിന് നിര്‍ബന്ധിച്ചതായി റിപോർട്ടുകൾ കൂടാതെ ഭര്‍ത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയെത്ര.കഷ്ടകാലത്ത് പണം നല്‍കി സൗമ്യയെ പണം നൽകി സഹായിച്ച അജാസ് അതിന് പകരം ചോദിച്ചത്…
അജാസ് സൗമ്യയെ വിവാഹത്തിന് നിര്‍ബന്ധിച്ചതായി റിപോർട്ടുകൾ കൂടാതെ ഭര്‍ത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയെത്ര.കഷ്ടകാലത്ത് പണം നല്‍കി സൗമ്യയെ പണം നൽകി സഹായിച്ച അജാസ് അതിന് പകരം ചോദിച്ചത് വിവാഹ ജീവിതമായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മ ഇതിന് നോ പറഞ്ഞതോടെ പ്രതികാരവും തുടങ്ങിയെന്നാണ് റിപോർട്ടുകൾ. അജാസുണ്ടാക്കിയ പ്രശ്‌നങ്ങള്‍ സൗമ്യയുടെ അമ്മയ്ക്കും അറിയാമായിരുന്നു എന്നും . വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടന്നുള്ള വൈരാഗ്യം ആണ് മകളുടെ കൊലയ്ക്ക് കാരണമെന്ന് അമ്മയും ഉറപ്പിക്കുന്നുവെന്നും പറയുന്നു. കല്യാണം കഴിക്കാനായി കഴിഞ്ഞ ഒരു വര്‍ഷമായി സൗമ്യയെ അജാസ് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ ഇന്ദിര പൊലീസിന് മൊഴി നല്‍കി.സൗമ്യയ്ക്ക് അജാസില്‍ നിന്ന് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നു.
ഒന്നര ലക്ഷം രൂപ അജാസില്‍ നിന്നും സൗമ്യ വായ്പ വാങ്ങിയിരുന്നു. അജാസില്‍ നിന്ന് വാങ്ങിയ ഒന്നരലക്ഷം രൂപ തിരിച്ചു കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അജാസ് അത് വാങ്ങാന്‍ തയ്യാറായില്ല. കഴിഞ്ഞ ആഴ്ച സൗമ്യയും അമ്മയുമായി കൊച്ചിയിലെത്തി പണം തിരികെ നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പണം വേണ്ടെന്നായിരുന്നു അജാസിന്റെ നിലപാട്. വിവാഹം കഴിച്ചാല്‍ മതിയെന്നും പറഞ്ഞു.
പണം കൈപ്പറ്റാത്ത അജാസ് ഇരുവരെയും കാറില്‍ തിരികെ ആലപ്പുഴ എത്തിച്ചു. അജാസിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചപ്പോള്‍ തിരികെ അക്കൗണ്ടില്‍ ഇട്ടുവെന്നും അവർ പറയുന്നതായാണ് റിപോർട്ടുകൾ. സൗമ്യയുടെ അമ്മ അജാസിനെ വിളിച്ച് താക്കീത് ചെയ്തിരുന്നെങ്കിലും അതിനുശേഷവും ഉപദ്രവം തുടര്‍ന്നു.
സമാനമായ മൊഴി സൗമ്യയുടെ മകന്‍ ഋഷികേശും പൊലീസിന് നല്‍കിയിട്ടുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പൊലീസിനോട് കാര്യങ്ങള്‍ പറയണമെന്നാണ് അമ്മ പറഞ്ഞിരിക്കുന്നതെന്നാണ് സൗമ്യയുടെ മൂത്തമകന്‍ ഋഷികേശ് പറഞ്ഞത്.തൃശൂരില്‍ പൊലീസ് സേനയിലെ പരിശീലന കാലത്ത് തുടങ്ങിയ സൗഹൃദം തകരുന്ന രീതിയില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.