വിജയ് സേതുപതിയുടെ ആക്ഷന്‍ ത്രില്ലർ ചിത്രം ‘സിന്ധുബാദ്’ പ്രദർശനത്തിന്

June 21, 2019 0 By Editor

‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതിയുടെ  ആക്ഷന്‍ ത്രില്ലർ ചിത്രം ‘സിന്ധുബാദ്’ മെയ് 16ന്  പ്രദർശനത്തിനെത്തുന്നു. എസ്. യു അരുണ്‍ കുമാറാണ് ഈ  ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് എസ്. യു അരുണ്‍ കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്നത്.

ഈ കൂട്ടു കെട്ടിന്റെ പണ്ണയാരും പത്മിനിയും, ഇൻസ്പെക്ടർ സേതുപതി എന്നീ ചിത്രങ്ങൾ പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തത പുലർത്തിയ വിജയ ചിത്രങ്ങളായിരുന്നു.അഞ്ജലിയാണ് ‘സിന്ധുബാദ്’ നായിക.വിജയ് സേതുപതിയുടെ പുത്രൻ സൂര്യാ സേതുപതി ഈ ചിത്രത്തിൽ അച്ഛനോടൊപ്പം അഭിനയിക്കുന്നുവെന്നതും ശ്രദ്ധേയമാണ് .