ശബരിമല സ്വകാര്യ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു
ശബരിമലയില്‍ യുവതിപ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. 'ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍'…

ശബരിമലയില്‍ യുവതിപ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
'ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍' എന്ന പേരിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് പ്രേമചന്ദ്രൻ എം.പി അവതരിപ്പിച്ചത്.ശബരിമലയിൽ സുപ്രിം കോടതി വിധിക്ക് മുൻപുള്ള സാഹചര്യം തുടരണം, നിയമം പ്രാബല്യത്തിൽ വന്നാൽ കോടതിയിലും ട്രൈബ്യൂണലിലും അടക്കം മറ്റു നടപടികൾ പാടില്ല, ശബരിമലയിലെ ആചാരങ്ങൾക്ക് മാറ്റം ആവശ്യമാണെങ്കിൽ 2018 സെപ്റ്റംബർ ഒന്നിന് നിലനിന്ന ആചാരാനുഷ്ഠാനങ്ങൾക്ക് അനുസൃതമാകണം, മതപരമായ രീതികൾ നടപ്പാക്കുന്നുവെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണം എന്നിങ്ങനെയാണ് ബില്ലിലെ ആവശ്യങ്ങൾ.