ഇന്ത്യയില്‍ വലിയ നിര്‍മാണ യൂണിറ്റ് തുടങ്ങാനൊരുങ്ങി ഷവോമി

ഇന്ത്യയില്‍ വലിയ നിര്‍മാണ യൂണിറ്റ് തുടങ്ങാനൊരുങ്ങി ഷവോമി

June 26, 2019 0 By Editor

ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഷവോമി ഇന്ത്യയില്‍ വലിയ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നു. 2018 ലെ റിപ്പോര്‍ട്ടുകളനുസരിച്ച് ഇന്ത്യയില്‍ ആറോളം നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഷവോമി ഇന്ത്യയിലെ മികച്ച മാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് വലിയ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നത്. ഇതോടെ ഏകദേശം മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 6000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ തുടക്കങ്ങളില്‍ തന്നെ കൂടെയുള്ള കമ്പനിയാണ് ഷവോമി. പ്രാദേശികമായി കൂടുതല്‍ സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിക്കാന്‍ വലിയ സൗകര്യങ്ങളാണ് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി ഒരുക്കുന്നത്.

25000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള നാല് ഫാക്ടറികള്‍ ഉള്‍കൊള്ളുന്ന  പ്ലാന്റില്‍ പ്രതിവര്‍ഷം 300 ദശലക്ഷം ഘടകങ്ങള്‍ ഉത്പാദിപ്പിക്കും. ഇപ്പോള്‍ ക്യാമറ മൊഡ്യൂളുകള്‍, കപ്പാസിറ്റിവ് ടച്ച് സ്‌ക്രീന്‍ മൊഡ്യൂള്‍, നേര്‍ത്ത ഫിലിം ട്രാന്‍സിസ്റ്റര്‍, പ്രിന്റഡ് സര്‍ക്യൂട്ടുകള്‍, ഫിംഗര്‍ പ്രിന്റ് മൊഡ്യൂള്‍ എന്നിവ പ്രാദേശികമായി നിര്‍മിക്കും.