മദ്യപിച്ചു വാഹനമോടിച്ചാൽ ഇനി പതിനായിരം രൂപ പിഴ ' ഹെല്‍മറ്റില്ലെങ്കില്‍ 1000" ; കർശന നടപടികൾ നിർദേശിക്കുന്ന മോട്ടർ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
റോഡുകളിലെ നിയമ ലംഘനത്തിന് കർശന നടപടികൾ നിർദേശിക്കുന്ന മോട്ടർ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും. ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെങ്കിൽ 10000 രൂപ പിഴ ചുമത്തുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ നിയമ ഭേദഗതിയിലുണ്ട്.
പ്രധാനപ്പെട്ട നിർദേശങ്ങൾ:
മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10000 രൂപ പിഴ. നിലവില്‍ 2000 രൂപയാണ്. ആംബുലന്‍സ് ഉള്‍പ്പെടെ അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങൾ കടന്നു പോകാൻ അനുവദിച്ചില്ലെങ്കിൽ 10,000 രൂപ പിഴ.
ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ 1000 രൂപ പിഴ. മൂന്ന് മാസം ലൈസന്‍സ് റദ്ദാക്കും. സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കിലും 1000 രൂപ പിഴ, അമിത വേഗത്തിന് 1000 മുതൽ 2000 രൂപ വരെ പിഴ. നിലവിൽ 400 രൂപയാണ്
ഇൻഷുറൻസില്ലാത്ത വാഹനമോടിച്ചാൽ 2000 രൂപ പിഴ, ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചാല്‍ 5000 രൂപ പിഴ, പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനോ വാഹനമുടമയ്ക്കോ 25,000 രൂപ വരെ പിഴയും 3 വർഷം തടവും. വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും.
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ 100 രൂപയിൽ നിന്ന് 500 രൂപയാക്കും.,ഉത്തരവുകൾ അനുസരിക്കാത്തവർക്ക് കുറഞ്ഞ പിഴ 2000 രൂപ. നിലവിൽ 500 രൂപയാണ്. ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 5000 രൂപ പിഴ. നിലവിൽ 1000 രൂപ
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് നിയമസംരക്ഷണം
റോഡ് നിർമാണത്തിലെ അപാകതകൾ അപകട കാരണമായാൽ കരാറുകാരനും തദ്ദേശ സ്ഥാപനത്തിനും ഉത്തരവാദിത്തം.രജിസ്ട്രേഷനും ലൈസൻസിനും ആധാർ നിർബന്ധം