
ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
June 27, 2019ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ജാമ്യാപേക്ഷ തള്ളിയാല്‍ ബിനോയിയെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് മുംബൈ പൊലീസിന്റെ തീരുമാനം.ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്. മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. തിങ്കളാഴ്ച വിധി പറയാനിരുന്നത് ഇന്നേക്ക് മാറ്റുകയായിരുന്നു.