നെടുങ്കണ്ടം കസ്റ്റഡി മരണം ; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

നെടുങ്കണ്ടം കസ്റ്റഡി മരണം ; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

June 28, 2019 0 By Editor

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലിസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് രാജ്കുമാറിന്റെ കുടുംബം പറഞ്ഞിരുന്നു. കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചിട്ടില്ലെന്നും നിലവിലെ അന്വേഷണത്തില്‍ ഒട്ടുംതന്നെ തൃപ്തിയില്ലെന്നും രാജ്കുമാറിന്റെ ബന്ധുക്കൾ വ്യക്തമാക്കി.