എഎഫ്‌സി ഏഷ്യന്‍ കപ്പ്: ആദ്യ പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളിയായി തായ്‌ലാന്‍ഡ്

ന്യൂഡല്‍ഹി: 2019 എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടത്തില്‍ തായ്‌ലാന്‍ഡിനെ നേരിടും. ജനുവരി ആറിന് അല്‍നഹ്‌യാന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ തായ്‌ലാന്‍ഡ് മത്സരം. ആതിഥേയരായ യുഎഇ, ബഹ്‌റൈന്‍…

ന്യൂഡല്‍ഹി: 2019 എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടത്തില്‍ തായ്‌ലാന്‍ഡിനെ നേരിടും. ജനുവരി ആറിന് അല്‍നഹ്‌യാന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ തായ്‌ലാന്‍ഡ് മത്സരം. ആതിഥേയരായ യുഎഇ, ബഹ്‌റൈന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. നിലവില്‍ 97ാം സ്ഥാനത്താണ് ഇന്ത്യ. തായ്‌ലാന്‍ഡ് 122ാം സ്ഥാനത്തുമാണ്.

ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി ഒന്ന് വരെ യുഎഇയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യത നേടുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story