രാക്ഷസിയായി ജ്യോതിക വരുന്നു

രാക്ഷസിയായി ജ്യോതിക വരുന്നു

July 1, 2019 0 By Editor
36 വയതിനിലെ എന്ന സിനിമയിലൂടെ സെക്കൻഡ് ഇന്നിങ്സ് തുടങ്ങിയ ജ്യോതികയുടെ പിന്നീട് എത്തിയ മകളീർ മട്ടും, നാച്ചിയാർ , കാട്രിൻ മൊഴി എന്നീ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടി. നായികാ പ്രാധാന്യമുള്ള ഈ സിനിമകൾ പ്രേക്ഷകർക്ക് വിനോദത്തോടൊപ്പം സമൂഹത്തിനു , പ്രത്യേകിച്ചു സ്ത്രീ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നല്കിയവയുമായിരുന്നു. വീണ്ടും കാലിക പ്രസക്തിയുള്ള സിനിമയുമായി എത്തുന്നു ജ്യോതിക.ഡ്രീം വാരിയർ പിക്ച്ചർസ് നിർമ്മിച്ച നവാഗതനായ സൈ.ഗൗതംരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ,”രാക്ഷസി”യാണ് ജ്യോതികയുടെ പുതിയ ചിത്രം . ജൂലൈ 5 ന് “രാക്ഷസി”പ്രദർശനത്തിനെത്തും .ഗീതാ റാണി എന്ന നായികാ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.
ജ്യോതികയെ കൂടാതെ പൂർണിമാ ഭാഗ്യരാജ് , ഹരീഷ് പേരടി ,കവിതാ ഭാരതി ,സത്യൻ ,മുത്തുരാമൻ എന്നിവർ മറ്റു പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗോകുൽ ബിനോയ് ഛായാഗ്രഹണവും സീൻ റോൾഡൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു . ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് .ആർ . പ്രകാശ് ബാബു ,എസ് .ആർ .പ്രഭു എന്നിവർ ചേർന്ന് നിർമ്മിച്ച “രാക്ഷസി” യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അരവിന്ദ് ഭാസ്കരനാണ്  .