അർജന്റീനയെ തളച്ച് ബ്രസീല്‍ ഫൈനലിലേക്ക്

July 3, 2019 0 By Editor

സ്വപ്ന സെമിയിൽ അർജന്റീനയെ തളച്ച് ബ്രസീല്‍ ഫൈനലിലേക്ക്,2-0 ത്തിനാണ് ബ്രസീല്‍ നീലപ്പടയെ തകര്‍ത്തത്. കാനറികള്‍ക്കായി ഗബ്രിയേല്‍ ജീസൂസും റോബര്‍ട്ടോ ഫിര്‍മിനോയും വലചലിപ്പിച്ചു. കളിയുടെ തുടക്കത്തില്‍ ഒന്ന് പകച്ച്‌ നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ചാണ് കാനറികള്‍ ആദ്യ ഗോള്‍ നേടിയത്.