മോത്തിലാല്‍ വോറയെ അധ്യക്ഷനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ്

മോത്തിലാല്‍ വോറയെ അധ്യക്ഷനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ്

July 4, 2019 0 By Editor

മോത്തിലാല്‍ വോറയെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷനാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നിശേധിച്ച്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് എ എന്‍ ഐയോട് നേതാക്കള്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ രാജി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്വീകരിക്കുന്നത് വരെ അദ്ദേഹം തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് നേതാക്കള്‍ അറിയിച്ചത്. തന്നെ ഇടക്കാല അധ്യക്ഷനാക്കിയെന്ന വാര്‍ത്തകളെ സംബന്ധിച്ച് അറിയില്ലെന്നാണ് മോത്തിലാല്‍ വോറയും പ്രതികരിച്ചത്.