കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബി.ജെ.പി.യിൽ ചേർന്നു

കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ്, സേവാദൾ വൈസ് ചെയർമാൻ, ന്യൂനപക്ഷസെൽ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഷിയാസ് പാളയംകോട്ട് ബി.ജെ.പി.യിൽ ചേർന്നു. ഇരിങ്ങാലക്കുട നഗരസഭ ഭരിക്കുന്ന കോൺഗ്രസ്, സമരങ്ങളോട് മുഖംതിരിക്കുന്ന സമീപനമാണെന്നും അഴിമതിക്കാർക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ഷിയാസ് ആരോപിച്ചു. ബി.ജെ.പി. മുനിസിപ്പൽ പ്രസിഡന്റ് ഷാജുട്ടൻ, ഷിയാസ് പാളയംകോട്ടിന് അംഗത്വം നൽകി ഷാളണിയിച്ച് സ്വീകരിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story