റിയാലിറ്റി ഷോക്കിടെ വംശനാശ ഭീഷണി നേരിടുന്ന ജീവിയെ പിടിച്ചു; നടിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കക്ക വിഭാഗത്തില്‍ പെട്ട വലിയ ജീവിയെയാണ് കടലിനടിയില്‍ നിന്നും നടി പിടിച്ചത്

പരാതി ലഭിച്ചതോടെ നടിക്കെതിരെ കേസെടുക്കുകയായിരുന്നു. 50000 രൂപ പിഴയും അഞ്ച് വര്‍ഷം തടവും വിധിക്കുകയും ചെയ്തു.

റിയാലിറ്റി ഷോയുടെ ഭാഗമായി കടലിനടിയിലെ ഷൂട്ടിനിടെ വംശനാശം സംഭവിച്ച ജീവികളെ പിടിച്ചതിന് നടിക്കെതിരെ കേസ്. ദക്ഷിണ കൊറിയന്‍ നടി ലീ യോളിന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
ലോ ഓഫ് ദ ജങ്കിള്‍ എന്ന ഷോയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. തായ്ലന്‍റില്‍ വെച്ച് എപ്രിലില്‍ ആയിരുന്നു ചിത്രീകരണം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കക്ക വിഭാഗത്തില്‍ പെട്ട വലിയ ജീവിയെയാണ് കടലിനടിയില്‍ നിന്നും നടി പിടിച്ചത്. തായ്ലന്‍റ് പൊലീസാണ് നടിക്കെതിരെ കേസെടുത്തത്. ദ കിങ്, മോണ്‍സ്റ്റര്‍ തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ലീ യോള്‍.
ജൂണ്‍ 30ന് എപ്പിസോഡ് തായ്‌ലന്റിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്തതോടെ നടിക്കെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. തായ്ലന്റിലെ നിയമം അറിയാത്തത് കൊണ്ട് സംഭവിച്ച അബദ്ധമാണെന്ന് പ്രൊഡക്ഷന്‍ കമ്പനി വിശദീകരിച്ചു. പക്ഷേ പരാതി ലഭിച്ചതോടെ നടിക്കെതിരെ കേസെടുക്കുകയായിരുന്നു. 50000 രൂപ പിഴയും അഞ്ച് വര്‍ഷം തടവും വിധിക്കുകയും ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story