അഖിലിനെ കുത്തിയ സംഘത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ. നേതാവ് നസീം പോലീസുകാരെ ആക്രമിച്ച കേസിലും പ്രതി

അഖിലിനെ കുത്തിയ സംഘത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ. നേതാവ് നസീം പോലീസുകാരെ ആക്രമിച്ച കേസിലും പ്രതി. പാളയത്ത് സിഗ്‌നല്‍ ലംഘിച്ച്‌ പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാള്‍ പോലീസുകാരെ…

അഖിലിനെ കുത്തിയ സംഘത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ. നേതാവ് നസീം പോലീസുകാരെ ആക്രമിച്ച കേസിലും പ്രതി. പാളയത്ത് സിഗ്‌നല്‍ ലംഘിച്ച്‌ പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാള്‍ പോലീസുകാരെ പൊതുനിരത്തില്‍ വളഞ്ഞിട്ട് തല്ലിയത്.

അക്രമംനടന്നതിന് തൊട്ടുപിന്നാലെ കണ്‍ട്രോള്‍റൂമില്‍നിന്ന് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റുചെയ്യാതെ മടങ്ങി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുക്കാന്‍ പോലീസ് തയ്യാറായത്. കേസില്‍നിന്ന് ഒഴിവാക്കാനും വന്‍ സമ്മര്‍ദമുണ്ടായി. നസീം ഒളിവിലാണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ നസീം തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലും എസ്.എഫ്.ഐ. ഓഫീസിലും ഇയാള്‍ എത്താറുണ്ട്. മന്ത്രി എ.കെ. ബാലന്‍ പങ്കെടുത്ത പൊതുചടങ്ങിലും പങ്കെടുത്തിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെയാണ് അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറായത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് നസീം വീണ്ടും യൂണിവേഴ്സിറ്റി കോളേജില്‍ സജീവമായത്.

നസീം പോലീസ് സേനയിലേക്ക് പോസ്റ്റിങ്ങ് പ്രതീക്ഷിച്ചിരിക്കുന്നയാളാണ്. ഇയാള്‍ക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ 28ാം റാങ്കുണ്ട്. ഉദ്യോഗാര്‍ത്ഥിയുടെ ക്രിമിനല്‍ പശ്ചാത്തലം നോക്കാതെ റാങ്കു പട്ടികയില്‍ സിപിഎം സ്വാധീനം ഉപയോഗിച്ച്‌ തിരുകി കയറ്റുകയാണെന്ന് നേരത്തെ ഇയാള്‍ക്കെതിരേ ആരോപണം ഉണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story