March 29, 2018
വടകര ആശ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ മിംസ് എമര്‍ജെന്‍സി വിഭാഗത്തോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഡി ലെവല്‍ ഐസിയു ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം വടകര എംഎല്‍എ സി കെ നാണു നിര്‍വ്വഹിക്കുന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ എമര്‍ജെന്‍സി മെഡിസിന്‍ ഡയറക്ടര്‍ ഡോ വേണുഗോപാല്‍ പിപി, ഐഎംഎ സ്റ്റേറ്റ് ലീഡര്‍ ഡോ മുരളീധരന്‍ എം, എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവി ഡയറക്ടര്‍ പിപി രാജന്‍, ആശ ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ഡോ വി കെ ജമാല്‍, കെ മൂസ, വടകര ആര്‍ടിഒ വി വി മധുസൂധനന്‍, ആശ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ അജ്മല്‍ കെ, മാനേജര്‍ ജോയല്‍ ആന്റണി, എന്നിവര്‍ സമീപം. ആംബുലന്‍സിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്.