നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷൻ ഇന്ന് വീണ്ടും ഇടുക്കിയിൽ എത്തി തെളിവെടുക്കും
നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ജുഡീഷ്യൽ കമ്മീഷൻ ഇന്ന് വീണ്ടും ഇടുക്കിയിൽ എത്തി തെളിവെടുക്കും. പീരുമേട് സബ് ജയിൽ, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് തെളിവെടുക്കുക. ജയിൽ അധികൃതർ,രാജ്കുമാറിനൊപ്പം ഉണ്ടായിരുന്ന…

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ജുഡീഷ്യൽ കമ്മീഷൻ ഇന്ന് വീണ്ടും ഇടുക്കിയിൽ എത്തി തെളിവെടുക്കും. പീരുമേട് സബ് ജയിൽ, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് തെളിവെടുക്കുക. ജയിൽ അധികൃതർ,രാജ്കുമാറിനൊപ്പം ഉണ്ടായിരുന്ന സഹതടവുകാർ, ഡോക്ടർമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.
രാജ്കുമാറിന്റെ കൊലപാതകത്തിൽ സബ് ജയിൽ അധികൃതരുടെ വീഴ്ച വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും അസിസ്റ്റന്റ് ജയിൽ വാർഡനെ സസ്പെൻഡ് ചെയ്യുകയും താത്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്ത്തിരുന്നു. രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് വ്യക്തമാക്കിയിരുന്നു.