അമേരിക്കയില്‍ വധശിക്ഷ നടപ്പിലാക്കുന്നത് 16 വര്‍ഷങ്ങള്‍ക്ക് ശേഷം പുനസ്ഥാപിക്കുന്നു
അമേരിക്കയില്‍ വധശിക്ഷ നടപ്പിലാക്കുന്നത് 16 വര്‍ഷങ്ങള്‍ക്ക് ശേഷം പുനസ്ഥാപിക്കുന്നു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട അഞ്ച് പേരുടെ വധശിക്ഷ വരുന്ന ഡിസംബറിലും ജനുവരിയിലുമായി നടക്കുമെന്ന് നിയമമന്ത്രാലയം…

അമേരിക്കയില്‍ വധശിക്ഷ നടപ്പിലാക്കുന്നത് 16 വര്‍ഷങ്ങള്‍ക്ക് ശേഷം പുനസ്ഥാപിക്കുന്നു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട അഞ്ച് പേരുടെ വധശിക്ഷ വരുന്ന ഡിസംബറിലും ജനുവരിയിലുമായി നടക്കുമെന്ന് നിയമമന്ത്രാലയം അറിയിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് വധശിക്ഷ പുനസ്ഥാപിക്കുന്നത്.അതേസമയം നടപടിക്കെതിരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. കൊലപാതകം, കുട്ടികളെ ബലാത്സംഗം ചെയ്യല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട അഞ്ച് പേരുടെ വധശിക്ഷ ഡിസംബര്‍, ജനുവരി മാസങ്ങളിലായി നടത്തുമെന്നാണ് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ അറിയിച്ചിരിക്കുന്നത്.
ഗള്‍ഫ് യുദ്ധ കാലത്ത് 19 കാരനായ സഹസൈനികനെ കൊലപ്പെടുത്തിയ ലൂയിസ് ജോണ്‍സ് എന്ന 53 വയസുകാരനായ സൈനികന്റെ വധശിക്ഷ 2003ല്‍ നടപ്പിലാക്കിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് അമേരിക്കയില്‍ വധശിക്ഷ നടപ്പിലാക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നത്.