പ്ലസ് വൺ: മെരിറ്റ് ക്വാട്ട ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം

പ്ലസ് വൺ: മെരിറ്റ് ക്വാട്ട ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം

August 3, 2019 0 By Editor

വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ ഒഴിവുകളിൽ പ്രവേശനം നേടുന്നതിനായി ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ അപേക്ഷ സമർപ്പിക്കാം. നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല. നിലവിലുള്ള ഒഴിവുകൾ http://www.hscap.kerala.gov.in ൽ ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ വേക്കൻസിയുള്ള സ്കൂൾ പ്രിൻസിപ്പലിന്/നേരത്തേെ അപേക്ഷ സമർപ്പിച്ച സ്കൂൾ പ്രിൻസിപ്പലിന് ഓഗസ്റ്റ് ആറിന് വൈകീട്ട് നാലിനുള്ളിൽ സമർപ്പിക്കണം. അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷൻ വെബ്‌സൈറ്റിൽ ഏഴിന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam