പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയെ തീവ്രവാദിയായി പ്രഖ്യാപിച്ച് ജയിലിലടക്കണമെന്ന് ശിവസേന

പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയെ തീവ്രവാദിയായി പ്രഖ്യാപിച്ച് ജയിലിലടക്കണമെന്ന് ശിവസേന

August 5, 2019 0 By Editor

പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയെ തീവ്രവാദിയായി പ്രഖ്യാപിച്ച് ജയിലിലടക്കണമെന്ന് ശിവസേന. തീവ്രവാദത്തിന്റെ ഭാഷ സംസാരിക്കുന്ന മെഹബൂബയെ യു.എ.പി.എ ഭേദഗതി പ്രകാരം തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്.

”ആര്‍ട്ടിക്കിള്‍ 35എ യില്‍ മുന്നറിയിപ്പുമായി മെഹബൂബ രംഗത്തുവന്നിട്ടുണ്ട്. കശ്മീരിലെ ജനങ്ങൾ ത്യാഗത്തിന് തയ്യാറായിരിക്കണമെന്ന മെഹബൂബയുടെ വാക്കുകള്‍ വിഘടനവാദികളുടെ ഭാഷയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി ഇത് വകവെച്ചു കൊടുക്കരുത്. ഇതാണ് ഭീകരതയുടെ ഭാഷ.” – ശിവസേനയുടെ മുഖപത്രമായ സാംമ്നയില്‍ പറയുന്നു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam