കല്യാണ്‍ ജൂവലേഴ്‌സിൽ ആകര്‍ഷകമായ ഓണം ഓഫറുകള്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും പ്രിയപ്പെട്ടതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ആകര്‍ഷകമായ ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. ഒരു കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് ഈ ഓഫറിലൂടെ കല്യാണിന്റെ…
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും പ്രിയപ്പെട്ടതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ആകര്‍ഷകമായ ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. ഒരു കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് ഈ ഓഫറിലൂടെ കല്യാണിന്റെ…
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും പ്രിയപ്പെട്ടതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ആകര്‍ഷകമായ ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. ഒരു കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് ഈ ഓഫറിലൂടെ കല്യാണിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഇക്കാലയളവില്‍ പണിക്കൂലി മൂന്നു ശതമാനം മുതല്‍ മാത്രമായിരിക്കും.എല്ലാ ദിവസവും അണിയാവുന്ന ആഭരണങ്ങള്‍ക്കും കേരളത്തനിമയുള്ള ഡിസൈനുകള്‍ക്കും ബോംബെ വര്‍ക്ക്, കല്‍ക്കട്ട വര്‍ക്ക് എന്നീ ഡിസൈനുകളിലുമുള്ള നെക്‌ലേസുകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, വളകള്‍ എന്നിവയ്ക്കായിരിക്കും പണിക്കൂലിയിലുള്ള ബംപര്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുക. ഓണം പ്രചാരണകാലത്ത് ഉടന്‍തന്നെ റിഡീം ചെയ്യാവുന്ന വൗച്ചറുകളിലൂടെയാണ് ഒരു കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ കല്യാണ്‍ ജൂവലേഴ്‌സ് നല്കുന്നത്. ഇതുകൂടാതെ നറുക്കെടുപ്പിലൂടെ ഓരോ ആഴ്ചയും ഓരോ ഭാഗ്യശാലിക്ക് ബംപര്‍ സമ്മാനങ്ങളും നേടാം.
മലയാളികളെ എല്ലാവരേയും ഒന്നിപ്പിക്കുന്ന ഉത്സവമാണ് ഓണമെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ആഘോഷവും പൂക്കളവും സദ്യകളുമായി കുറെ ദിവസങ്ങള്‍ സന്തോഷത്തോടെ ഒത്തുകൂടാന്‍ ഓണക്കാലം അവസരം നല്കുന്നു.ഈ സീസണില്‍ മികച്ച ഇളവുകളിലൂടെ കൂടുതല്‍ മൂല്യം ഉറപ്പുവരുത്തി ഉപയോക്താക്കള്‍ക്ക് സന്തോഷം പകരാനാണ് കല്യാണ്‍ ജൂവലേഴ്‌സ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 22 വരെ കല്യാണ്‍ ജൂവലേഴ്‌സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളില്‍നിന്നും ഈ ഉത്സവകാല ഓഫര്‍ സ്വന്തമാക്കാം. കൂടാതെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും.