ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് തമിഴ് സൂപ്പര്‍ താരം രജനികാന്ത് രംഗത്ത്
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് തമിഴ് സൂപ്പര്‍ താരം രജനികാന്ത് രംഗത്ത്.ചെന്നൈയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എഴുതിയ പുസ്തകം…
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് തമിഴ് സൂപ്പര്‍ താരം രജനികാന്ത് രംഗത്ത്.ചെന്നൈയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എഴുതിയ പുസ്തകം…
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് തമിഴ് സൂപ്പര്‍ താരം രജനികാന്ത് രംഗത്ത്.ചെന്നൈയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് രജനീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങള്‍ നടത്തിയ കശ്മീര്‍ ദൗത്യത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അമിത്ഷായുടെ പാര്‍ലമെന്റിലെ പ്രസംഗം വളരെ മനോഹരമായിരുന്നു. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ട് ശ്രീകൃഷ്ണനും അര്‍ജുനനും പോലെയാണ്. എന്നാല്‍ ഇവരില്‍ ആരാണ് അര്‍ജുനന്‍ ആരാണ് കൃഷ്ണന്‍ എന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും അത് അവര്‍ക്ക് മാത്രമേ അറിയൂവെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു.
കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയാനുള്ള ദൗത്യം ഭംഗിയായി നിര്‍വഹിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹം അഭിനന്ദിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാഷ്ട്രീയക്കാരനാകേണ്ടതല്ലായിരുന്നുവെന്നും അദ്ദേഹം നല്ല ഒരു ആത്മീയനേതാവാണെന്നും രജനികാന്ത് പറഞ്ഞു.