ഭൂമിക്കടിയില്‍ നിന്നും വെള്ളവും ചെളിയും മണലും ഒഴുകിയെത്തുന്നു;കോഴിക്കോട് കാരശ്ശേരി മേഖലയിലും സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് സംശയം
കോഴിക്കോട് കാരശ്ശേരി മേഖലയിലും സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് സംശയം. ഭൂമിക്കടിയില്‍ നിന്നും വെള്ളവും ചെളിയും മണലും ഒഴുകിയെത്തുന്നു. നേരത്തെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് കണ്ടെത്തിയ പ്രതിഭാസം…

കോഴിക്കോട് കാരശ്ശേരി മേഖലയിലും സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് സംശയം. ഭൂമിക്കടിയില്‍ നിന്നും വെള്ളവും ചെളിയും മണലും ഒഴുകിയെത്തുന്നു. നേരത്തെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് കണ്ടെത്തിയ പ്രതിഭാസം ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രളയത്തില്‍ വെള്ളക്കെട്ട് രൂക്ഷമായ സ്ഥലമായിരുന്നു കോഴിക്കോട് കാരശ്ശേരി. കുമാരനല്ലൂര്‍ വില്ലേജിലെ തോട്ടക്കാട് പൈക്കാടന്‍മലയിലാണ് സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന് സമാനമായ രീതി കാണുന്നത്. ദ്രവിച്ച മരത്തടിയുടെ വേരിന് അടിയില്‍ നിന്നുമാണ് വെള്ളത്തിനൊപ്പം പശിമയുള്ള ചെളിയും ഒഴുകിയെത്തുന്നത്. ഇന്നലെ വൈകീട്ടാണ് ഈ രീതിയില്‍ മണ്ണും വെള്ളവും ഒഴുകിയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തോട് ചേര്‍ന്നാണ് സോയില്‍ പൈപ്പിംഗ് പ്രതിഭാസവും കാണുന്നത്.