ചിങ്ങമാസ പൂജ ; ശബരിമല ക്ഷേത്രനട ഈ മാസം 16 ന് തുറക്കും

ചിങ്ങമാസ പൂജ ; ശബരിമല ക്ഷേത്രനട ഈ മാസം 16 ന് തുറക്കും

August 14, 2019 0 By Editor

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഈ മാസം 16 ന് തുറക്കും. 16 ന് വൈകുന്നേരം 5 മണിക്ക് ശബരിമല മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി തിരുനട തുറന്ന് ഭഗവത് വിഗ്രഹത്തിന് മുന്നിലെ നെയ് വിളക്ക് തെളിയിച്ച്‌ ഭക്തരുടെ സാന്നിധ്യം ഭഗവാനെ അറിയിക്കും . തുടര്‍ന്ന് തിരുമുറ്റത്തെ അഴിയിലേക്ക് അഗ്നി പകരുന്നതോടെ പതിനെട്ടാം പടി ചവിട്ടാന്‍ ഭക്തരെ അനുവദിക്കും. അന്നേ ദിവസം മറ്റ് പൂജകള്‍ ഉണ്ടാവില്ല.