താര നിബിഢമായ സയൻസ് ഫിക്ഷൻ ത്രില്ലർ " മിഷൻ മംഗൾ " ആഗസ്റ്റ് 15 ന്

ചൊവ്വാ ഗ്രഹത്തിലേക്ക് റോക്കറ്റു വിക്ഷേപണം നടത്തിയതിൽ പങ്കാളികളായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞരുടെ കഥയെ ആസ്‌പദമാക്കി നിർമമിക്കപ്പെട്ട ബ്രഹ്‌മാണ്ഡ ചിത്രമാണ് "മിഷൻ മംഗൾ" . ഇന്ത്യയിലെ ആദ്യത്തെ ഗ്രഹ യാത്രയെ കുറിച്ചുള്ള ഈ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറും വിദ്യാ ബാലനുമാണ് . സോനാക്ഷി സിൻഹ ,നിത്യാ മേനോൻ , ടാപ്‌സി പന്നു , കീർത്തി ഗുൽഹാരി ,ഷർമാൻ ജോഷി എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട് . ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ,ക്യാപ് ഓഫ് ഗുഡ് ഫിലിംസ് ,ഹോപ്പ് പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന മിഷൻ മംഗളിന്റെ സംവിധായകൻ നവാഗതനായ ജഗൻ ശക്തിയാണ് . ഇസ്രോ(I S R O )യുടെ പൂർണ സഹകരണത്തോടെയാണ് ജഗൻ ശക്തി ദൃശ്യ സാഷാത്കാരം നൽകിയിരിക്കുന്നത് . ഒരു നാവാഗത സംവിധായകന് ചൊവ്വാ ഗ്രഹ ഓർബിറ്റർ മിഷനെ അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കുകയെന്നത് എളുപ്പമല്ല .ഇസ്രോ (I S R O ) യുടെ ഇന്നുവരെയുള്ള ദൗത്യങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ദൗത്യമായിരുന്നു മംഗല്യാൻ വിക്ഷേപണം . സംവിധായകൻ ചിത്രത്തിനായി അനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുത്താണ് അഭിനയിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story