ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണ കപ്പല്‍ ഗ്രേസ് വണ്‍ ഉടന്‍ വിട്ടുകൊടുത്തേക്കും
ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണ കപ്പല്‍ ഗ്രേസ് വണ്‍ ഉടന്‍ വിട്ടുകൊടുത്തേക്കും. ഇറാനിയന്‍ കമ്പനിക്കെതിരായ നിയമനടപടികള്‍ ജിബ്രാള്‍ട്ടര്‍ അവസാനിപ്പിച്ചു. ഉപരോധം ലംഘിച്ചുള്ള എണ്ണകയറ്റുമതി ആരോപിച്ച് ജൂലായ് നാലിനാണ്…

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണ കപ്പല്‍ ഗ്രേസ് വണ്‍ ഉടന്‍ വിട്ടുകൊടുത്തേക്കും. ഇറാനിയന്‍ കമ്പനിക്കെതിരായ നിയമനടപടികള്‍ ജിബ്രാള്‍ട്ടര്‍ അവസാനിപ്പിച്ചു. ഉപരോധം ലംഘിച്ചുള്ള എണ്ണകയറ്റുമതി ആരോപിച്ച് ജൂലായ് നാലിനാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തത്.
മലയാളികളടക്കം 24 ഇന്ത്യക്കാരാണ് കപ്പലില്‍ മോചനം കാത്ത് കഴിയുന്നത്. ഇന്ത്യക്കാരില്‍ നാലുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. കപ്പല്‍ വിട്ടുനല്‍കുകയാണെങ്കില്‍ ഇറാന്‍ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപേറോ വിട്ടുനല്‍കാനുള്ള സാധ്യതയും തെളിയും.
കപ്പല്‍ അധികം വൈകാതെ തന്നെ വിട്ടുകിട്ടുമെന്ന് ഇറാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം കപ്പല്‍ വിട്ടുനല്‍കരുതെന്ന നിലപാടിലാണ് അമേരിക്ക. അമേരിക്ക ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കും