
ഐഎന്‍എക്‌സ് മീഡിയാ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിനു തിരിച്ചടി
August 21, 2019ഐഎന്‍എക്‌സ് മീഡിയാ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിനു തിരിച്ചടി. അറസ്റ്റ് തടയണമെന്ന ചിദംബരത്തിന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. കൂടാതെ, ഉടന്‍ ഉത്തരവിറക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.വി. രമണ അറിയിക്കുകയും ചെയ്തു.
അതേസമയം, ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്കു വിട്ടു. ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് ഉച്ചയ്ക്കു ശേഷം ഹര്‍ജി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണു ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ചയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. ഇതോടെ ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നീക്കവും സിബിഐ ആരംഭിച്ചിരുന്നു