മഹത്മാ ദേശസേവ എഡ്യുക്കേഷണൽ ,ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ   സംസ്ഥാനതലആയുർവ്വേദ സെമിനാർ വടകരയിൽ

മഹത്മാ ദേശസേവ എഡ്യുക്കേഷണൽ ,ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനതലആയുർവ്വേദ സെമിനാർ വടകരയിൽ

August 24, 2019 0 By Editor

വടകര :‘പരമ്പരാഗത ആയുർവ്വേദ ചികിത്സയിൽ നാട്ടുമരുന്നുകളുടെ പ്രസക്തി ” എന്ന വിഷയത്തെ ആധാരമാക്കി മഹത്മാ ദേശസേവ എഡ്യുക്കേഷണൽ ,ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആഗസ്‌ത്‌  28 നു രാവിലെ 10 മുതൽ വടകര ബി ഇ എം ഹൈ സ്‌കൂളിൽ ആരോഗ്യ സെമിനാർ നടക്കും  .ഗുരുതരമായആരോഗ്യ പ്രതിസന്ധി അഭിമുഖീകരിക്കുന്ന നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങളുടെ കായികക്ഷമതക്കുറവും ബുദ്ധിശക്തിക്കുറവും മാനസികാരോഗ്യവൈകല്യവും ആയുർവ്വേദരീതിയിലുള്ള  ബാലചികിത്സയിലൂടെ തികച്ചും പരമ്പരാഗതമായശൈലിയിൽ നാട്ടുമരുന്നുകൾ മാത്രമുപയോഗിച്ചുകൊണ്ടുള്ള ചികിത്സാരീതിയെക്കുറിച്ചതായിരിക്കും സെമിനാറിൽ ചർച്ച നടക്കുക .  

മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാൽ വരെ വിഷമയമാകുന്ന  കാലഘട്ടത്തിൽ മണ്ണിര ,ഗോമൂത്രം ,പശുവിൻ നെയ്യ് ,മോര് , ആട്ടിൻ തല ,കോഴിമുട്ട ,തേൻ വയമ്പ് ,പനീർകൂർക്ക ,കോലരക്ക് ,തുടങ്ങി വിവിധങ്ങളായ ഘടകങ്ങൾ ഉപയോഗിച്ചുള്ള അരക്കുഴമ്പ്‌ ,ഭൂനാഗതൈലം  തുടങ്ങിയവ പുരട്ടിയും മറ്റുചില മരുന്നുകൾ സേവിക്കുവാൻ നൽകിയും രോഗം പൂർണ്ണമായും സുഖപ്പെടുത്തിയവർ അനുഭവങ്ങൾ പങ്കുവെക്കുന്നതോടൊപ്പം ചികിത്സയുടെ ഗുണഭോക്താക്കളായവരും സെമിനാറിൽ സംബന്ധിക്കും .
സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിലെ ആസ്ഥാന ഗുരുനാഥൻ കെ ഗോപാലൻ വൈദ്യരുടെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ ( CHIP ) എന്ന പേരിൽ സംസ്ഥാനതല ആയുർവ്വേദ പ്രസ്ഥാനം   പ്രവർത്തനമാരംഭിച്ചിരിക്കുന്നു . 
വി സി വിജയൻ മാസ്റ്റർ കണ്ണപുരം  ചെയർമാൻ ,ഡോ ,പി കെ സുബ്രഹ്മണ്യൻ , കെ വി മുഹമ്മദ് ഗുരുക്കൾ പുതുപ്പണം ,സി ഹരീന്ദ്രൻ വൈദ്യർ ചോമ്പാല (വൈസ്   ചെയർമാൻ ) അബ്‌ദുള്ള വൈദ്യർ തലശ്ശേരി ( ജനറൽ കൺവീനർ ) പി സി  സതീഷ്  വൈദ്യർ പേരാമ്പ്ര സി എം മുഹമ്മദ് ഷെരീഫ്  വടകര ,ബിജു കണ്ണൻ ഗുരുക്കൾ പുതുപ്പണം വി പി രമേശൻ ചോറോട് തുടങ്ങിയവർ ഭാരവാഹികളായാണ്  സൊസൈറ്റി ഓഫ് ചൈൽഡ് ഹെൽത്ത് ഇമ്പ്രൂവ്മെന്റ്  എന്ന ആയുർവ്വേദ സംഘടനാ പ്രവർത്തനമാരംഭിച്ച തെന്ന് മഹത്മാ ദേശസേവ എഡ്യുക്കേഷണൽ ,ചാരിറ്റബിൾ ട്രസ്റ് ചെയർമാൻ ഡോ ,ടി .ശ്രീനിവാസൻ ,ജനറൽ സെക്രട്ടറി  എൻ കെ അജിത്കുമാർ എന്നിവർ വ്യക്തമാക്കി .കൂടുതൽ വിവരങ്ങൾക്ക് 9539157337 ,9496380651