
ഷോപ്പിങ് വിസ്മയവുമായി മാള്‍ ഓഫ് ട്രാവന്‍കൂര്‍ തുറന്നു
April 2, 2018തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വികസനത്തിന് പുതിയ ഉണര്‍വേകി മലബാര്‍ ഗ്രൂപ്പിന്റെ മാള്‍ ഓഫ് ട്രാവന്‍കൂര്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഈഞ്ചയ്ക്കലില്‍ തുറന്ന മാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, കെ.ടി.ജലീല്‍, ഇ. ചന്ദ്രശേഖരന്‍, കെ.രാജു, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ വിവിധ ഷോറൂമുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പി.കെ.കുഞ്ഞാലിക്കുട്ടി എം.പി., എം.എല്‍.എ.മാരായ പി. കെ.അബ്ദുറബ്, ഒ.രാജഗോപാല്‍, എ.പ്രദീപ്കുമാര്‍, വി. കെ.സി. മമ്മദ്‌കോയ, എ.എAന്‍.ഷംസീര്‍, പി.ടി.എ.റഹീം, എം.കെ.മുനീര്‍, മേയര്‍ വി.കെ.പ്രശാന്ത്, കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആസാദ് മൂപ്പന്‍, കൗണ്‍സിലര്‍ ശ്രീകുമാര്‍, മലബാര്‍ ഗ്രൂപ്പ് ഇന്ത്യ ഓപ്പറേഷന്‍സ് എം.ഡി. ഒ.അഷര്‍, മലബാര്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എം.ഡി.ഷംലാല്‍ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് സ്വാഗതം പറഞ്ഞു.