ബസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് അവാർഡ് മെജീഷ്യൻ ഷാജു കടക്കലിനു സമ്മാനിച്ചു

ബസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് അവാർഡ് മെജീഷ്യൻ ഷാജു കടക്കലിനു സമ്മാനിച്ചു

August 29, 2019 0 By Editor

കൊല്ലം   മെജീഷ്യൻസ് അസ്സോസിയേഷൻസിൻറെ  ആഭിമുഖ്യത്തിൽ ഒരുമയുടെ ഇന്ദ്രജാലക്കാഴ്ചക്കായി  പ്രശസ്‌തരായ 269  മാന്ത്രികർ  കൈ കോർത്തപ്പോൾ ബസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് അവാർഡ് നേടിയ ഒരേ ഒരു മലയാളിയാണ് കേരളത്തിന്റെ അഭിമാനമായ ഷാജു കടക്കൽ . ദേവസ്വം-ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഷാജുവിന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വേൾഡ് റെക്കോർഡ് സമർപ്പിച്ചു, 
  M L A ശ്രീ. മുല്ലക്കര രത്നാകരൻ, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. എസ്. വിക്രമൻ, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. എസ്. ബിജു, കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഇ. നസീറാ ബീവി, മുൻ M L A ശ്രീ. കെ. ആർ. ചന്ദ്രമോഹനൻ, കുമ്മിൾ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ. എം. നസീർ, CPI (M) സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. എസ്. രാജേന്ദ്രൻ, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ. ജെ. സി. അനിൽ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിൽ സംസാരിക്കുകയുണ്ടായി സംസാരിച്ചു  .തുടർന്ന് നിരവധി കലാസാംസ്‌കാരിക സംഘടനകളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങിന്റ ബഹളത്തിലാണ് ഷാജു  ഇപ്പോൾ .
അച്ഛന്റെ പാത പിന്തുടർന്നുകൊണ്ട് മകൾ ഗോപിക എന്ന കൊച്ചു മിടുക്കി ഷേഡോ പ്ലേ അഥവാ നിഴൽ രൂപങ്ങളുടെ വിസ്മയക്കാഴ്ചകളുമായി വേദികളിൽനിന്നു വേദികളിലേക്ക്  അടിവെച്ചു മുന്നേറുന്നു.ഒപ്പം രണ്ടാമത്തെ മകൾ മാളവികയും അരങ്ങിൽ താരമാവുന്നു .