
മുന്‍കേന്ദ്രമന്ത്രിപി ചിദംബരത്തിന്റെ സി ബി ഐ കസ്റ്റഡി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
September 2, 2019ഐ എന്‍ എക്‌സ് മീഡിയോ കേസില്‍ അറസ്റ്റിലായ മുന്‍കേന്ദ്രമന്ത്രിപി ചിദംബരത്തിന്റെ സി ബി ഐ കസ്റ്റഡി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നതിനാല്‍ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. അതേസമയം ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് സി ബി ഐ വീണ്ടും ആവശ്യപ്പെടും. ഉച്ചയ്ക്കു ശേഷമാണ് ചിദംബരത്തെ കോടതിയില്‍ ഹാജരാക്കുക.
2007ല്‍ ഒന്നാം യു പി എ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ്. മീഡിയക്ക് 305 കോടിരൂപയുടെ വിദേശനിക്ഷേപം ലഭിക്കുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് ചിദംബരം അറസ്റ്റിലായത്.