ചാംപ്യന്‍സ് ലീഗില്‍  ആദ്യ പോരാട്ടത്തില്‍ ചെല്‍സിക്ക് തോല്‍വി

ചാംപ്യന്‍സ് ലീഗില്‍ ആദ്യ പോരാട്ടത്തില്‍ ചെല്‍സിക്ക് തോല്‍വി

September 18, 2019 0 By Editor

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന ആദ്യ പോരാട്ടത്തില്‍ ചെല്‍സിക്ക് തോല്‍വി. സ്പാനിഷ് ക്ലബ്ബായ വലന്‍സിയയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സിയുടെ തോല്‍വി. മല്‍സരത്തിന്റെ 74ാം മിനിറ്റില്‍ റൊഡ്രിഗോ നേടിയ ഗോളാണ് വലന്‍സിയയ്ക്കു തുണയായത്. ആദ്യ പകുതിയില്‍ മികവ് പ്രകടിപ്പിച്ച ചെല്‍സിക്ക് ഗോള്‍ മാത്രം അന്യം നില്‍ക്കുകയായിരുന്നു. ചെല്‍സി താരം ബാര്‍ക്ലി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് ക്ലബ്ബിന് തിരിച്ചടിയായി.