
തെലുങ്ക് നടന്‍ നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
September 19, 2019തെലുങ്ക് നടന്‍ അക്കിനേനി നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില്‍ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച നാഗാര്‍ജുന ജൈവ കൃഷി ആരംഭിക്കുന്നതിനായി ജോലിക്കാരെ കൃഷിസ്ഥലത്തേക്ക് വിട്ടിരുന്നു. കൃഷിസ്ഥലത്തെത്തിയപ്പോള്‍ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലിക്കാര്‍ ഫാംഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് ജോലിക്കാര്‍ വിലേജ് റവന്യൂ ഉദ്ദ്യോഗസ്ഥനെയും പോലീസിനെയും വിവരമറിക്കുകയായിരുന്നു.മൃതദേഹത്തിന് ആറ് മാസത്തെ പഴക്കമുളളതായി പോലീസ് പറഞ്ഞു