ഫെഡറല്‍ ബാങ്കില്‍ ഇ-എഫ് ഡി ആര്‍ ഈടായി സമര്‍പ്പിക്കാം

കൊച്ചി: ഓഹരി ഇടപാടുകാരില്‍ നിന്ന് ഇലക്ട്രോണിക് രൂപത്തില്‍ സ്ഥിര നിക്ഷേപ രസീതുകള്‍ (ഇ-എഫ്.ഡി.ആര്‍) ഈടായി ഫെഡറല്‍ ബാങ്ക് സ്വീകരിക്കും. എന്‍സ്ഇ ക്ലിയറിങ് ലിമിറ്റഡാണ് ഫെഡറല്‍ ബാങ്കിനെ ഈ പട്ടികയില്‍…

കൊച്ചി: ഓഹരി ഇടപാടുകാരില്‍ നിന്ന് ഇലക്ട്രോണിക് രൂപത്തില്‍ സ്ഥിര നിക്ഷേപ രസീതുകള്‍ (ഇ-എഫ്.ഡി.ആര്‍) ഈടായി ഫെഡറല്‍ ബാങ്ക് സ്വീകരിക്കും. എന്‍സ്ഇ ക്ലിയറിങ് ലിമിറ്റഡാണ് ഫെഡറല്‍ ബാങ്കിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സര്‍ക്കാരിന്റെ ഡിജിറ്റല്‍വല്‍ക്കരണ പദ്ധതികളില്‍ സുപ്രധാന നടപടിയാണ് ഇ-എഫ്.ഡി.ആര്‍. കൈവശമുള്ള രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെടല്‍, വ്യാജ രേഖകള്‍ എന്നിവ മൂലമുണ്ടാകുന്ന പ്രശ്‌ന സാധ്യതകളേയും ഇ-എഫ്.ഡി.ആര്‍ ഇല്ലാതാക്കും. ഫെഡറല്‍ ബാങ്ക് ബ്രാഞ്ചുകളില്‍ ഇടപാടുകാര്‍ക്ക് ഒരു അപേക്ഷ നല്‍കുന്നതിലൂടെ ലളിതമായി ഈ സേവനം ലഭിക്കും. ഡിജിറ്റല്‍ സേവന രംഗത്ത് രാജ്യത്തു തന്നെ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. ഇ-എഫ.ഡി.ആറും ഈ രംഗത്തെ പുതിയ കാല്‍വെയ്പ്പാണ്. ഓഹരി ഇടപാടുകാര്‍ക്ക് ലളിതമായി നിക്ഷേപം നടത്താന്‍ ഈ സേവനം സൗകര്യപ്പെടുമെന്നും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും റീട്ടെയ്ല്‍ ലയബിലിറ്റീസ് വിഭാഗം മേധാവിയുമായ രാധാകൃഷ്ണന്‍ കെ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story