Begin typing your search above and press return to search.
മഹീന്ദ്ര ഇലക്‌ട്രിക് മൊബിലിറ്റി വൈദ്യുത വാഹനങ്ങളായ ട്രിയോയും ട്രിയോ യാരിയും കേരള വിപണിയില്‍ അവതരിപ്പിച്ചു
മഹീന്ദ്ര ഇലക്‌ട്രിക് മൊബിലിറ്റി വൈദ്യുത വാഹനങ്ങളായ ട്രിയോയും ട്രിയോ യാരിയും കേരള വിപണിയില്‍ അവതരിപ്പിച്ചു. 2.43 ലക്ഷം, 1.62 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം വാഹനങ്ങളുടെ വില. ഒരു സിഎന്‍ജി ഓട്ടോയുടെ കിലോമീറ്ററിന് 1.30 രൂപയുമായി താരതമ്യപ്പെടുത്തുബോൾ ട്രിയോയുടെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 0.38 പൈസയാണ്. ഇത് ഉപഭോക്താവിന്റെ സമ്ബാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ വാദം.
സംസ്ഥാന ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ സാന്നിധ്യത്തിലാണ് മഹീന്ദ്ര ട്രിയോ കേരളത്തില്‍ അവതരിപ്പിച്ചത്.
Next Story