കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുന്നു

കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുന്നു

September 27, 2019 0 By Editor

ഷാം നായകനായി അഭിനയിച്ച ആക്ഷൻ ചിത്രമായ കാവ്യൻ ഒക്ടോബർ ആദ്യ വാരം പ്രദർശനത്തിനെത്തുന്നു. മലയാളിയായ കെ .വി .ശബരീഷ് 2 എം സിനിമാസിൻറെ ബാനറിൽ  നിർമ്മിച്ച ചിത്രത്തിന്റെ രചയിതാവും സംവിധായകനും     നവാഗതനായ സാരഥിയാണ്. കഴിഞ്ഞ ദിവസം പ്രശസ്ത സംവിധായകൻ ലിംഗുസാമി പുറത്തിറക്കിയ കാവ്യന്റെ ട്രെയിലറിന്  നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.ഹോളിവുഡ് ശൈലിയിലുള്ള ആക്ഷൻ ത്രില്ലറായ ചിത്രത്തിലെ നായിക  ആത്മീയയാണ് . ശ്രീദേവി കുമാറാണ് മറ്റൊരു നായിക .ഈ ചിത്രത്തിലൂടെ ജോസഫിന് ശേഷം ആത്മീയ തമിഴിലേക്കും തിരിച്ചെത്തുകയാണ്.

വലിയ മുതൽ മുടക്കിൽ തമിഴ് -തെലുങ്കു ഭാഷകളിലായി പൂർണമായും അമേരിക്കയിലെ ലാസ് വേഗാസിൽ വെച്ച് ഹോളിവുഡ് നിലവാരത്തിലാണത്രെ ചിത്രീകരിച്ചിരിക്കുന്നത് . ഹോളിവുഡ് താരങ്ങളായ ജസ്റ്റിൻ വികാഷ് , ലൂക്കസ് ,ജെനിഫർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഹോളിവൂഡിലെയും കോളിവുഡിലെയും വിദഗ്ദ്ധരാണ്‌ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിട്ടുള്ളത് .എൻ .എസ് .രാജേഷ് കുമാർ ഛായാഗ്രഹണവും ശ്യാം മോഹൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു . ‘സ്റ്റണ്ട്’ ശിവയാണ്  സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് .