കല്യാണ്‍ ജൂവലേഴ്‌സ് യുഎഇയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു

മധ്യപൂര്‍വദേശത്തെയും ഇന്ത്യയിലെയും പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് ഷാര്‍ജയിലും അബുദാബിയിലും പുതിയ ഷോറൂമുകള്‍ തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരും ഏറെ ജനപ്രിയരായ സിനിമാതാരങ്ങളുമായ പ്രഭു ഗണേശന്‍, മഞ്ജു…

മധ്യപൂര്‍വദേശത്തെയും ഇന്ത്യയിലെയും പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് ഷാര്‍ജയിലും അബുദാബിയിലും പുതിയ ഷോറൂമുകള്‍ തുറന്നു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരും ഏറെ ജനപ്രിയരായ സിനിമാതാരങ്ങളുമായ പ്രഭു ഗണേശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തത്. ഷാര്‍ജ സഫാരി മാളിലും അബുദാബിയിലെ വ്യവസായ കേന്ദ്രമായ മസാഫയിലുമാണ് ആഡംബരപൂര്‍ണമായ പുതിയ ഷോറൂമുകള്‍. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന് ആഗോളതലത്തില്‍ 141 ഷോറൂമുകളായി.കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ രണ്ട് ഷോറൂമുകളുടെയും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കല്യാണ്‍ ഷോറൂമുകളുടെ ഉദ്ഘാടനപരിപാടിക്ക് മാത്രമായി എത്തിയ പ്രഭു ഗണേശനും മഞ്ജു വാര്യരും തടിച്ചുകൂടിയ ആരാധകര്‍ക്ക് വിരുന്നായി. കല്യാണിന്‍റെ ആറാമത്തെ ഷോറൂം മുതല്‍ സഹകരിക്കുന്നതാണെന്നും ഇതിപ്പോള്‍ 141 ഷോറൂമായെന്നും പ്രഭു ആരാധകരോട് പറഞ്ഞു. 'കല്യാണ്‍ ജൂവലേഴ്‌സുമായി പങ്കുചേരുന്നത് എപ്പോഴും സന്തോഷകരമാണ്, ഒപ്പം നിങ്ങളെയെല്ലാം കാണാനും അവസരം ലഭിക്കുന്നു. കഴിഞ്ഞ കാലത്ത് എന്നതുപോലെ ഈ ബ്രാന്‍ഡ് തുടര്‍ന്നും നിങ്ങളില്‍നിന്ന് അതിശയിപ്പിക്കുന്ന പ്രതികരണം ഏറ്റുവാങ്ങുമെന്ന് ആത്മവിശ്വാസമുണ്ട്.' മഞ്ജു വാര്യര്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story