കുമ്മനം രാജശേഖരനെ ഒഴിവാക്കി ബിജെപി ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.
September 29, 2019കുമ്മനം രാജശേഖരനെ ഒഴിവാക്കി ബിജെപി ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ ജില്ലാ പ്രസിഡന്റ് എസ്. സുരേഷാണു സ്ഥാനാര്‍ഥി. കോന്നിയില്‍ കെ. സുരേന്ദ്രനും അരൂരില്‍ കെ.പി. പ്രകാശ് ബാബുവും എറണാകുളത്തു സി.ജി. രാജഗോപാലും മഞ്ചേശ്വരത്തു രവീശതന്ത്രി കുണ്ടാറുമാണു ബിജെപി സ്ഥാനാര്‍ഥികള്‍.
കുമ്മനം രാജശേഖരന്, വി.വി. രാജേഷ്, സുരേഷ് എന്നിവരുടെ പേരുകളാണു വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചിരുന്നത്. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ശനിയാഴ്ച കുമ്മനത്തിന്റെ സ്വാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വി. മുരളീധരന്പക്ഷത്തിലെ ചില നേതാക്കള്‍ കുമ്മനത്തിനെതിരേ എതിര്‍പ്പുയര്‍ത്തി. ഇതേതുടര്‍ന്ന് മണ്ഡലത്തില്‍ ബിജെപിക്കു തെരഞ്ഞെടുപ്പു പ്രചാരണം നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയുണ്ടായി.
ഇതിനുപിന്നാലെയാണു കുമ്മനത്തെ ഒഴിവാക്കിയുള്ള സ്ഥാനാര്‍ഥി പട്ടികയ്ക്കു ബിജെപി ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിക്കുന്നത്.