രാജ്യാന്തര ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്ന 8 കാസര്‍കോട്ടുകാര്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്
രാജ്യാന്തര ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്ന എട്ട് കാസര്‍കോട്ടുകാര്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ച ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) വിവരം കേരള പൊലീസിനെ…
രാജ്യാന്തര ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്ന എട്ട് കാസര്‍കോട്ടുകാര്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ച ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) വിവരം കേരള പൊലീസിനെ…
രാജ്യാന്തര ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്ന എട്ട് കാസര്‍കോട്ടുകാര്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ച ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) വിവരം കേരള പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ എട്ടുപേരുടെയും ബന്ധുക്കള്‍ക്ക് ഇതു സംബന്ധിച്ചുള്ള വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നു. കിഴക്കന്‍ അഫ്‌ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
തൃക്കരിപ്പൂര്‍ ഉടുമ്ബുന്തലയിലെ അബ്‌ദുള്‍ റാഷിദ് അബ്‌ദുള്ളയുടെ നേതൃത്വത്തില്‍ ഐസിസില്‍ ചേര്‍ന്ന എട്ട് പേരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ നേതൃത്വം നല്‍കി മൊത്തം 23 പേര്‍ ഐസിസില്‍ ചേര്‍ന്നിരുന്നു. അബ്‌ദുള്‍ റാഷിദും ഇയാളുടെ കൂടെയുള്ളവരും പല ഘട്ടങ്ങളിലായി കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ അവരുടെ ബന്ധുക്കളെ അറിയിച്ചിരുന്നു.
എന്നാല്‍ രണ്ടു മാസം മുന്‍പ് അബ്‌ദുള്‍ റാഷിദ് കൊല്ലപ്പെട്ടതായി ഇയാളുടെ ബന്ധുക്കള്‍ക്ക് വിവരമെത്തിയിരുന്നുവെങ്കിലും എന്‍.ഐ.എ പുറത്തുവിട്ട എട്ട് പേരുടെ പട്ടികയില്‍ ഇയാളുടെ പേരില്ല. കാസര്‍കോഡ് പടന്ന സ്വദേശികളായ മുഹമ്മദ് മുര്‍ഷിദ്, ഷിഹാസ്, അജ്മല്‍, തൃക്കരിപ്പൂരിലെ മുഹമ്മദ് മര്‍വാന്‍, ഇളമ്ബച്ചി സ്വദേശി മുഹമ്മദ് മന്‍ഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിന്‍, ഷിബി എന്നിവരാണ് പലതവണയായി കൊല്ലപ്പെട്ടത്. 2016 മുതലാണ് ഇവരില്‍ പലരും ഐസിസില്‍ ചേരാനായി രാജ്യം വിട്ടത്.