സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില കുതിച്ചുകയറുന്നു

സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില കുതിച്ചുകയറുന്നു

October 1, 2019 0 By Editor

സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില കുതിച്ചുകയറുന്നു. രണ്ടാഴ്ചയ്ക്കിടെ തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വര്‍ധനയുണ്ടായി. നാരങ്ങാ വെള്ളത്തിനുപോലും ചെറുനാരങ്ങ വാങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്. നൂറു രൂപ കൊടുത്താലെ ഒരു കിലോ ചെറുനാരങ്ങ കിട്ടൂ.


പച്ചക്കറികള്‍ വില കുറച്ച്‌ ലഭിക്കുന്ന കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയ്ക്ക് 50 രൂപയാണു വില. തത്ക്കാലം ചെറിയ ഉള്ളി വാങ്ങാമെന്ന് വെച്ചാല്‍ അതിനും മടിക്കും. കാരണം രണ്ടാഴ്ച കൊണ്ട് ചെറിയ ഉള്ളിക്ക് കിലോയ്ക്ക് ഇരുപത് രൂപ കൂടി 80 രൂപയായി. 160 രൂപയുണ്ടായിരുന്ന വെളുത്തുള്ളിക്ക് കിലോയ്ക്ക് 200 രൂപയായി. ഓണത്തിന് പതിനഞ്ച് രൂപയ്ക്ക് ലഭിച്ച തക്കാളിക്ക് ഇന്ന് പത്ത് രൂപ അധികം നല്‍കണം. ഒരു കിലോ ഇഞ്ചിക്ക് 50രൂപയാണ് കൂടിയത്.