കൊച്ചി കപ്പല്‍ശാല കുട്ടികള്‍ക്ക് ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൊച്ചി കപ്പല്‍ശാല കുട്ടികള്‍ക്ക് ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

October 2, 2019 0 By Editor

കൊച്ചി: സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ‘ബിന്‍ ഇറ്റ് ഇന്ത്യ’യുമായി സഹകരിച്ച് കൊച്ചി കപ്പല്‍ശാല സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.  കൊച്ചി കപ്പല്‍ശാല റിക്രിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ‘സ്വഛതാ ഹി സേവ’ പരിപാടിയില്‍ പ്രശസ്ത മജീഷ്യനും മോട്ടിവേഷനല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് കുട്ടികളിലെ ആത്മ വിശ്വാസം, ശുചിത്വ ശീലം എന്നിവയെക്കുറിച്ച് സംസാരിച്ചു. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥിക പങ്കെടുത്ത ചടങ്ങില്‍ മുതുകാട് കുട്ടികള്‍ക്കായി പ്ലാസ്റ്റിക്ക് വിരുദ്ധ പ്രതിജ്ഞ ചൊല്ലൊകൊടുത്തു. മാജിക്ക് അവതരണവും നടന്നു. കൊച്ചി കപ്പല്‍ശാല ഡയറക്ടര്‍ വി.ജെ ജോസ് അദ്ധ്യക്ഷത വഹിച്ചു. ബിന്‍ ഇറ്റ് ഇന്ത്യ പ്രതിനിധികളായ ദിയ മാത്യു, രൂപ ജോര്‍ജ്, കൊച്ചി കപ്പല്‍ശാല ഡെപ്യൂട്ടി ജനറല്‍ മാനേജറും ചീഫ് വെല്‍ഫയര്‍ ഓഫീസറുമായ എ.കെ സുഭാഷ് എന്നിവര്‍ സംസാരിച്ചു.